ഓണം സ്‌പെഷ്യൽ ഡ്രൈവ്; മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി

By Trainee Reporter, Malabar News
vatakara news
Vatakara Excise Team
Ajwa Travels

കോഴിക്കോട്: വടകര മന്തരത്തൂരിൽ നിന്ന് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം മണിയൂർ മന്തരത്തൂർ മലയിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റാനായി തയ്യാറാക്കിയ നിലയിൽ 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.

വടകര എക്‌സൈസ് റേഞ്ച് അസിസ്‌റ്റന്റ്‌ ഇൻസ്‌പെക്‌ടർ വി വിപിൻ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ സി രാമകൃഷ്‌ണൻ, എക്‌സൈസ് ഓഫിസർമാരായ ശ്രീരഞ്‌ജ്, മുസ്‌ബിൻ, ശ്യാം രാജ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സീമ, എക്‌സൈസ് ഡ്രൈവർ  ബബിൻ എന്നിവർ പങ്കെടുത്തു.

Read Also: ചുരം ബൈപ്പാസ് പദ്ധതിക്ക് വീണ്ടും ചിറക് മുളയ്‌ക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE