ഒരാഴ്‌ച ക്വാറന്റെയ്ൻ നിർബന്ധമാക്കി ഒമാൻ

By Desk Reporter, Malabar News
covid-quarantine
Representational Image
Ajwa Travels

മസ്‌കറ്റ്: ഒമാനിൽ ഒരാഴ്‌ച ക്വാറന്റെയ്ൻ നിർബന്ധമാക്കി ഉത്തരവ്. രാജ്യത്ത് എത്തുന്ന വിമാന യാത്രക്കാർ സ്വന്തം ചെലവിൽ ഏഴു ദിവസം ഇൻസ്‌റ്റിറ്റ്യൂഷനൽ ക്വാറന്റെയ്നിൽ കഴിയണം. ഫെബ്രുവരി 15 തിങ്കളാഴ്‌ച രാത്രി 12 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

യാത്ര പുറപ്പെടുന്നതിന് മുൻപ് ഹോട്ടൽ ബുക്കിങ് ഉറപ്പാക്കണമെന്ന് വിമാന കമ്പനികൾക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശം നൽകി. ഏഴ് രാത്രിയിലേക്കാണ് ഹോട്ടൽ ബുക്കിങ് നടത്തേണ്ടത്.

രാജ്യത്തെ ഏതു ഹോട്ടലുകളിലും യാത്രക്കാർക്ക് ക്വാറന്റെയ്നിനായി ഹോട്ടൽ ബുക്ക് ചെയ്യാം. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശന വിസയിൽ എത്തുന്നവർക്കും ഈ ഉത്തരവ് ബാധകമായിരിക്കും എന്ന് അധികൃതർ അറിയിച്ചു.

Also Read:  രാജസ്‌ഥാനില്‍ ട്രാക്‌ടര്‍ റാലിയുമായി രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE