കണ്ണൂർ: മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പിക്കപ്പ് വാൻ ഡ്രൈവർ പിഎസ് രജ്ഞിത്ത്(45) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിൽ വാഹനമോടിച്ച് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്റെ കാറിൽ ഇടിക്കുകയായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ കാറിൽ രജ്ഞിത്ത് ഓടിച്ച പാചക വാതക ഏജൻസിയുടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. തുടർന്ന് എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം എസ്ഐ ഗണേശന്റെ പരാതിപ്രകാരം രജ്ഞിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം രജ്ഞിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന് അപകടത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Read also: കശ്മീരിൽ ഭീകരാക്രമണങ്ങൾ തുടർകഥയാകുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം തെരുവിൽ