പുതിയ ചിത്രവുമായി ‘ഓപ്പറേഷന്‍ ജാവ’ സംവിധായകൻ; ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും

By Staff Reporter, Malabar News
tharun moorthy
Ajwa Travels

‘ഓപ്പറേഷന്‍ ജാവ’യുടെ വിജയത്തിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രവുമായി സംവിധായകൻ തരുണ്‍ മൂര്‍ത്തി എത്തുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം സംവിധായകൻ നേരത്തെ നടത്തിയിരുന്നെങ്കിലും ഷൂട്ടിംഗ് സെപ്റ്റംബര്‍ 16ന് ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ധീപ് സേനൻ നിർമിക്കുന്ന ചിത്രമാണിത്. കൊച്ചിയിലാണ് ചിത്രീകരണം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ.

തീരപ്രദേശത്ത് താമസിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുക. വളരെ റിയലിസ്‌റ്റിക്കായി പറഞ്ഞുപോകുന്ന ചിത്രത്തിൽ ഒരു സ്‍ത്രീയാണ് കേന്ദ്ര കഥാപാത്രമായി എത്തുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതുമുഖമായ ദേവി വര്‍മ്മയാകും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക.

കൂടാതെ ലുക്മാന്‍, ബിനു പപ്പു, സുധി കോപ്പാ, കൊച്ചിയിലെ പ്രശസ്‌ത ചവിട്ടുനാടക കലാകാരനായ ഐടി ജോസ്, ഗോകുലന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇവർക്കുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

ശരണ്‍ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അന്‍വര്‍ അലിയുടെ വരികൾക്ക് പാലി ഫ്രാന്‍സിസ് ഈണം പകരും. എഡിറ്റിംഗ്- നിഷാദ് യൂസഫ്, കലാസംവിധാനം- സാബു വിതര, കോസ്‌റ്റ്യൂം- മഞ്‌ജുഷ രാധാകൃഷ്‌ണന്‍, ചമയം- മനു.

Most Read: കൺതടത്തിലെ കറുപ്പ് അകറ്റാം; ചില പൊടിക്കൈകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE