നീറ്റ്, ജെഇഇ ; പ്രധാനമന്ത്രിക്ക് അധ്യാപകരുടെ കത്ത്

By News Desk, Malabar News
MalabarNews_NEET JEE EXAMS
Representation Image
Ajwa Travels

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിക്കു ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ല്‍പ്പരം അധ്യാപകരാണ് കത്തയച്ചത്.

സെപ്തംബറില്‍ നടക്കേണ്ട പ്രവേശനപരീക്ഷ മാറ്റിവെക്കണണെന്ന് പലഭാഗത്ത് നിന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമായി ചിലര്‍ വിദ്യാര്‍ഥികളുടെ ഭാവി കൊണ്ട് കളിക്കുകയാണെനന്നും യുവജനങ്ങളും വിദ്യാര്‍ഥികളുമാണ് രാജ്യത്തിന്റെ ഭാവിയെന്നും എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ അവരുടെ തൊഴില്‍ ഭാവിയിലും അനിശ്ചിതത്വം വന്നുചേര്‍ന്നിരിക്കുന്നു എന്നും കത്തില്‍ പറയുന്നു. പ്രവേശന നടപടികളും ക്ലാസ്സുകളും സംബന്ധിച്ച് ഇപ്പോഴും സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്നുണ്ട്. അത് എത്രയും പെട്ടന്ന് പരിഹരിക്കപ്പെടണം. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവേശനപരീക്ഷകള്‍ വിജയകരമായി നടത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അധ്യാപകര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹി സര്‍വകലാശാല, ഇഗ്‌നോ, ലഖ്നൗ സര്‍വകലാശാല, ജെഎന്‍യു, ബിഎച്ച് യു, ഐഐടി ഡല്‍ഹി, യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ഹീബ്രു യൂണിവേഴ്സിറ്റി ഓഫ് ജറുസലേം, ബെന്‍ ഗൂരിയോന്‍ യൂണിവേഴ്സിറ്റി, ഇസ്രായേല്‍ യൂണിവേളിസിറ്റി തുടങ്ങിയ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള അധ്യാപകരാണ് കത്തയച്ചത്.

സെപ്തംബര്‍ ആദ്യവാരമാണ് ജെഇഇ മെയിന്‍ പരീക്ഷ നടക്കുക. സെപ്തംബര്‍ 13നാണ് നീറ്റ് പരീക്ഷ. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണണെന്ന് വ്യാപകമായ ആവശ്യം ഉയരുന്നുണ്ട്. 28 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ട് തവണ പരീക്ഷ മാറ്റി വെച്ചതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE