പന്നിയങ്കര ടോൾ പ്ളാസ; സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ

By Trainee Reporter, Malabar News
Panniyankara Toll Plaza
Ajwa Travels

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തുമെന്ന് ഉടമകൾ. നാളെ രാവിലെ മുതൽ ടോൾ നൽകണമെന്ന് ടോൾ കമ്പനി നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം. ടോൾ നൽകേണ്ടി വന്നാൽ സർവീസ് നിർത്തുമെന്ന് ബസ് ഉടമകൾ അറിയിച്ചു.

9,400 രൂപ പ്രതിമാസം ടോൾ നൽകേണ്ടിവരും. ഇത് നൽകാനാവില്ലെന്നാണ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പറയുന്നത്. പന്നിയങ്കര ട്രോളിൽ ടോൾ പിരിവ് തുടങ്ങിയതോടെ നിരവധി പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. ടോൾ പിരിവ് തുടങ്ങിയ അന്ന് തന്നെ എഐവൈഎഫ് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചിരുന്നു.

ടോൾ പിരിക്കുന്നത് പ്രതിഷേധക്കാർ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്‌ഥ ഉണ്ടായി. പിന്നീട് പോലീസ് എത്തി ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. പിന്നീട് പ്രവർത്തകർ ടോൾ ബൂത്തിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ ടോൾ പ്ളാസയിലേക്ക് തള്ളിക്കയറിയെങ്കിലും പോലീസ് ഇടപെട്ട് ഇവരെ നീക്കുകയായിരുന്നു.

Most Read: ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ ആക്രമണം; ചെർണിവിൽ 10 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE