പാപ്പിനിശ്ശേരി മേൽപ്പാലത്തിന് ഭീഷണിയായി വീണ്ടും കുഴികൾ

By Trainee Reporter, Malabar News
Representational image
Ajwa Travels

പാപ്പിനിശ്ശേരി: കണ്ണൂർ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് ഭീഷണിയായി വീണ്ടും കുഴികൾ. പല സ്‌ഥലങ്ങളിലും ടാറിങ് ഇളകി ചെറുതും വലുതുമായ നിരവധി കുഴികളാണ് പാലത്തിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസമായി മഴ കനത്തതോടെ റോഡിന്റെ പല ഭാഗത്തും ടാറിങ്ങിൽ വിള്ളലും ഉണ്ടായിട്ടുണ്ട്.

പാലം നിർമാണത്തിലെ അപാകതയെ കുറിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടയിലാണ് പാലത്തിൽ നിരവധി തകരാറുകളും ശ്രദ്ധയിൽപ്പെടുന്നത്. ഒന്നരമാസം മുൻപ് റെയിൽവേ ലൈനിന്റെ സമീപം മേൽപ്പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് പാളി അടർന്ന് വീണിരുന്നു.

ഇതോടൊപ്പം അതേ ഭാഗത്ത് മേൽപ്പാലത്തിന്റെ കൈവരിയും ദ്രവിച്ച അവസ്‌ഥയിലായിരുന്നു. ഇതിനെ തുടർന്ന് രണ്ടാഴ്‌ച മുൻപ് ഇവിടെ അറ്റകുറ്റപണികൾ നടത്തിയിരുന്നു. ഇപ്പോൾ ഇതേ സ്‌ഥലത്തിന്റെ മുകൾ ഭാഗത്തെ റോഡിലാണ് കുഴികൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതേസമയം, ലോക്ക്ഡൗൺ കാരണം വാഹനഗതാഗതം കുറഞ്ഞത് കുഴികളുടെ എണ്ണവും ആഴവും വർധിക്കാതിരിക്കാൻ കാരണമാകുന്നുണ്ട്.

Read also: ജില്ലയിൽ 3 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE