സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസിലെ പ്രതികൾക്ക് പാക് ബന്ധം

By News Desk, Malabar News
parallel-telephone-exchange
Representational Image
Ajwa Travels

ബെംഗളൂരു: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ കേസിലെ പ്രതികൾക്ക് പാക് ബന്ധമെന്ന് അന്വേഷണ സംഘം. അറസ്‌റ്റിലായ മൊയ്‌തീൻ, ഇബ്രാഹിം എന്നിവർ പാക് പൗരൻമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അറസ്‌റ്റിലായ പ്രതികളുടെ രാഷ്‌ട്രീയ ബന്ധം പരിശോധിക്കുമെന്ന് പ്രത്യേക അന്വേഷണ സഘം വ്യക്‌തമാക്കി.

കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്‌ പ്രവര്‍ത്തിച്ചിരുന്നത് തീവ്രവാദം ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘങ്ങള്‍ക്ക് വേണ്ടിയാണെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയിരുന്നു. പിടിയിലായ മുഖ്യസൂത്രധാരന്‍ ഇബ്രാഹിം പാകിസ്‌ഥാന് പുറമെ ചൈനയിലും ബംഗ്ളാദേശിലും പോര്‍ട്ടുകള്‍ നല്‍കിയിരുന്നതായി തെളിഞ്ഞിരുന്നു.

ബെംഗളൂരുവിൽ ഇയാൾ നടത്തിയിരുന്ന സമാന്തര എക്‌സ്‌ചേഞ്ചിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഐഎസ്ഐയാണ് ഇതിന് പിന്നിലെന്നാണ് സെൻട്രൽ ഐബിയുടെ റിപ്പോർട്. രാജ്യത്ത് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ 8 എണ്ണം അല്ലെന്നും നോയിഡയിലും കശ്‌മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും സെൻട്രൽ ഐബി റിപ്പോർട് ചെയ്‌തിരുന്നു.

National News: കോവിഡ് ഇന്ത്യ; 23,529 രോഗബാധ, 12,161 കേസുകൾ കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE