കോവിഡ് ഇന്ത്യ; 23,529 രോഗബാധ, 12,161 കേസുകൾ കേരളത്തിൽ

By Staff Reporter, Malabar News
india-covid-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,529 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28,718 പേർ രോഗമുക്‌തി നേടിയപ്പോൾ 311 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.

15,06,254 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധനയ്‌ക്ക് വിധേയമാക്കിയത്. സെപ്റ്റംബർ 29 വരെ രാജ്യത്തുടനീളം 56,89,56,439 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

രാജ്യത്ത് ഇതുവരെ 3,37,39,980 പേർക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. ഇതിൽ 3,30,14,898 പേർ രോഗമുക്‌തി നേടിയപ്പോൾ കോവിഡ് മൂലം ജീവൻ നഷ്‌ടമായത് 4,48,062 പേർക്കാണ്.

നിലവിൽ 2,77,020 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

അതേസമയം കേരളത്തിലാണ് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം 12,161 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 90,394 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിൽ രോഗമുക്‌തി നേടിയവർ 17,862 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 155 പേർക്കുമാണ്.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 88,34,70,578 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 65,34,306 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: കേന്ദ്രഫണ്ട് നിലച്ചു; കോവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം ആശങ്കയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE