നവീകരിച്ച റോഡിൽ അപകടം കൂടുന്നു; ബൈക്കും വാനും കൂട്ടിയിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

By News Desk, Malabar News
Road accident
Representational Image
Ajwa Travels

പെർള: നവീകരിച്ച റോഡിൽ അപകടം തുടർകഥയാകുന്നു. സീതാംഗോളി പെർള റോഡ് ചെർക്കള കല്ലടുക്ക റോഡിലേക്ക് ചേരുന്ന ഇടിയടുക്ക വളവിലാണ് വാഹന അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. പെർളയിലെ ബൈക്ക് മെക്കാനിക് വിശ്വനാഥ കുലാലിനാണ് (24) തലക്ക് ഗുരുതര പരിക്കേറ്റത്. ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ്.

നേരത്തെ കാർ കലുങ്കിലിടിച്ചും ഇവിടെ അപകടം ഉണ്ടായിട്ടുണ്ട്. തിരക്കേറിയ രണ്ടു റോഡുകളും നവീകരിച്ചതോടെ അമിത വേഗതയിലാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. രണ്ടു റോഡുകളെയും ബന്ധിപ്പിക്കുന്ന ഇരുറോഡുകളിലേക്കും വാഹനങ്ങൾ തലങ്ങും വിലങ്ങും കയറുന്നതാണ് അപകടത്തിന് കാരണമാകുന്നത്.

പെർളയിൽ നിന്ന് സീതാംഗോളി വഴി കാസർഗോഡ്, കുമ്പള, മംഗളൂരു എന്നിവിടങ്ങളിലേക്കും സീതാംഗോളിയിൽ നിന്ന് പെർളയിലേക്ക് പോകുന്ന യാത്രക്കാർക്ക് കർണാടകയിലെ വിട്ള, പുത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും ഇതുവഴി പോകാനാകും. രണ്ട് റോഡുകളിലേക്കും പ്രവേശിക്കുന്ന സ്‌ഥലമാണ്‌ ഇടിയടുക്ക. ഇവിടെ സൂചനാ ബോർഡുകൾ സ്‌ഥാപിക്കാത്തതും അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു.

Also Read: പിഎസ്‌സി സമരം; ഉദ്യോഗാർഥികൾ ഇന്ന് മന്ത്രി എകെ ബാലനുമായി ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE