കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ

By News Bureau, Malabar News
kannur news
Ajwa Travels

കണ്ണൂർ: എപിജെ അബ്‌ദുൾ കലാം ലൈബ്രറി കളക്‌ടറേറ്റ് മൈതാനത്ത് സംഘടിപ്പിച്ചുവരുന്ന ‘കണ്ണൂർ ഫെസ്‌റ്റി’ന്റെ ഭാഗമായുള്ള ‘കണ്ണൂർ: ചിത്രം-ചരിത്രം’ സെമിനാർ ഉൽഘാടനം ചെയ്‌ത്‌ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ.

കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വർഗീയതയെ എതിർക്കൽ മാത്രമല്ല, വർഗസമരത്തെ എടുത്തുകാണിക്കുക എന്നതും ചരിത്രകാരന്റെ കടമയാണ്. ജൻമിത്വത്തിനെതിരേ കേരളത്തിൽ നടന്ന കർഷക പോരാട്ടത്തിന്റെ ബാക്കിപത്രമാണ് കേരളത്തിന്റെ ഇന്ന് കാണുന്ന നേട്ടങ്ങൾക്കെല്ലാം പിറകിൽ’, അദ്ദേഹം പറഞ്ഞു.

ഫെസ്‌റ്റിൽ ബാലകൃഷ്‌ണൻ കൊയ്യാലിന്റെ ‘ചിത്രം-ചരിത്രം’ പ്രദർശനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. ഡോ. പി മോഹൻദാസ് വിഷായാവതരണം നടത്തി.

ബാലകൃഷ്‌ണൻ കൊയ്യാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പികെ ബൈജു, കെ ശിവദാസൻ, കമല സുധാകരൻ എന്നിവർ സംസാരിച്ചു.

വെള്ളിയാഴ്‌ച വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്യും. തുടർന്ന് ഗാനമേളയും അരങ്ങേറും.

Most Read: രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം; മരിച്ചത് നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE