പേരാവൂരിലെ ചിട്ടിതട്ടിപ്പ്; സമരം താൽകാലികമായി അവസാനിപ്പിച്ച് നിക്ഷേപകർ

By Web Desk, Malabar News
bank fraud
Ajwa Travels

കണ്ണൂർ: പേരാവൂരിലെ ചിട്ടിതട്ടിപ്പ് കേസ് സമരം അവസാനിപ്പിച്ച് നിക്ഷേപകർ. സമരം താൽകാലികമായി അവസാനിപ്പിച്ചതായി നിക്ഷേപകർ അറിയിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി നൽകിയ ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് നിക്ഷേപകർ പറഞ്ഞു.

സൊസൈറ്റിയുമായി നിരന്തരം സമ്പർക്കം പുലർത്താൻ പുതിയ കമ്മിറ്റിക്ക് രൂപം നൽകി. പണം തിരികെ ലഭിക്കാനുള്ള 60 നിക്ഷേപകർ യോഗത്തിൽ പങ്കെടുത്തു. സഹകരണ സംഘത്തിന്റെ ആസ്‌തി വിറ്റ് ബാധ്യത തീർക്കാൻ സഹകരണ വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്.

ആറ് മാസത്തിനകം പണം തിരികെ നൽകുമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഉറപ്പ്. ബാധ്യത ഏറ്റെടുക്കാൻ സിപിഐഎം ജില്ലാ നേതൃത്വം തയ്യാറായ സാഹചര്യത്തിൽ, നിലവിൽ നടക്കുന്ന പ്രത്യക്ഷ സമര പരിപാടികൾ തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നു എന്നാണ് നിക്ഷേപകരുടെ നിലപാട്.

National News: അധ്യക്ഷൻ ഉടനില്ല; കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷമെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE