ഓൺലൈൻ റമ്മി കളി; പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Trainee Reporter, Malabar News
Representational image
Ajwa Travels

കൊച്ചി: ഓൺലൈൻ റമ്മി കളിക്ക് എതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പൊളി വടക്കൻ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കുക. ഹരജിയിൽ ഓൺലൈൻ റമ്മിയുടെ ബ്രാൻഡ് അംബാസഡർമാരായ വിരാട് കോഹ്‌ലി, തമന്ന, അജു വർഗീസ് എന്നിവർക്ക് കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.

കേരള ഗെയിമിംഗ് ആക്‌ട് പ്രകാരം ചൂതാട്ടം ശിക്ഷാർഹമാണെങ്കിലും ഓൺലൈൻ റമ്മിയടക്കമുള്ള കളികൾക്ക് നിയന്ത്രണമില്ലെന്നും അതിനാൽ ഇത്തരം ഓൺലൈൻ ഗെയിമുകൾ നിരോധിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. അതേസമയം വിഷയത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിലപാട് ഇന്ന് കോടതിയിൽ വ്യക്‌തമാക്കും.

Read also: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി പിണറായി വിജയന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE