Fri, Apr 26, 2024
31.3 C
Dubai
Home Tags Online gambling ban

Tag: Online gambling ban

സൈബർ ചൂതാട്ടങ്ങൾ നിരോധിച്ച് തമിഴ്‌നാട്‌, ലംഘിച്ചാൽ 3 വർഷംവരെ തടവ്

ചെന്നൈ: സൈബർ ചൂതാട്ടങ്ങൾക്ക് കടിഞ്ഞാണിട്ട് തമിഴ്‌നാട് സർക്കാർ. ഓൺലൈൻ റമ്മിയടക്കം എല്ലാതരം ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. ഓൺലൈൻ ചൂതാട്ടം കളിക്കുന്നവർക്കും നടത്തുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന രീതിയിലാണ് നിയമനിർമാണം. ഈ...

ഓൺലൈൻ ഗെയിമിംഗിന് നിയന്ത്രണം കൊണ്ട് വരുമെന്ന് മധ്യപ്രദേശ്

ഇൻഡോർ: മൊബൈൽ ഗെയിമിംഗ് ആപ്ളിക്കേഷനുകൾ നിയന്ത്രിക്കാൻ സംസ്‌ഥാന സർക്കാർ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നതും, തുടർന്നുണ്ടാകുന്ന ആത്‌മഹത്യാ പ്രവണത വർധിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ...

ഓൺലൈൻ ‘കുട്ടിക്കളികൾ’ ഒരു മണിക്കൂർ മാത്രം; ചൈനയിൽ ഗെയിം കമ്പനികൾക്ക് നിയന്ത്രണം

ബെയ്‌ജിങ്: ഓൺലൈനിലെ കുട്ടിക്കളികൾക്ക് കർശന നിയന്ത്രണവുമായി ചൈന. ലോക്ക്‌ഡൗൺ കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നത് വലിയ ആശങ്ക ഉയർത്തിയിരുന്നു. ഇത് നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങൾ പലപ്പോഴും പ്രയോഗികമാകാറില്ല.ഇത് കണക്കിലെടുത്താണ് കൂടുതൽ നിയന്ത്രണങ്ങൾ ചൈന...

ഓൺലൈൻ റമ്മി നിയമവിരുദ്ധം; സംസ്‌ഥാന സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതിയും ശരിവെച്ചു. 1960ലെ കേരള ഗെയിമിങ് ആക്‌ട് ഭേദഗതി ചെയ്‌താണ്‌ സർക്കാർ ഫെബ്രുവരി 27ന് പുതിയ വിജ്‌ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ...

ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധം; സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമെന്ന് സംസ്‌ഥാന സർക്കാർ. നിലവിലുള്ള നിയമത്തിൽ ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി. 1960ലെ കേരള ഗെയിമിംഗ് ആക്‌ട് സെക്ഷൻ 14എയിലാണ് ഓൺലൈൻ...

ഓൺലൈൻ ചൂതാട്ടം; 14 ദിവസത്തിനകം നിയമ നിർമാണം നടത്തുമെന്ന് സർക്കാർ

കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരെ 14 ദിവസത്തിനകം നിയമം നിർമിച്ച് നടപ്പാക്കുമെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ച് നിയമനിർമാണം ആവശ്യമുണ്ടെന്ന നിയമവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കേരള...

ഓൺലൈൻ റമ്മി കളി; പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഓൺലൈൻ റമ്മി കളിക്ക് എതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പൊളി വടക്കൻ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ...

ഓൺലൈൻ ചൂതാട്ടം; നടൻ അജുവർഗീസ് ഉൾപ്പടെയുള്ള താരങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട കേസിൽ എംപിഎൽ ആപ്പിന്റെ ബ്രാൻഡ് അംബാസിഡർമാർക്ക് നോട്ടീസയച്ച് കേരള ഹൈക്കോടതി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, മലയാള നടൻ അജു വർഗീസ് എന്നിവർക്കാണ് കോടതി...
- Advertisement -