വാഷിങ്ടൺ: അമേരിക്കൻ നാവികസേനയിലെ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. തെക്കൻ അമേരിക്കയിലെ അലബാമയിലാണ് അപകടം ഉണ്ടായത്. രാവിലെ 5 മണിയോടെയായിരുന്നു സംഭവം. ഫ്‌ളോറിഡയിലെ പെൻസകോളയിൽ നിന്ന് 30 മൈൽ വടക്ക് കിഴക്ക് സ്‌ഥിതി ചെയ്യുന്ന നാവികസേനാ സ്‌റ്റേഷനിൽ നിന്നാണ് വിമാനം പറന്നുയർന്നത്. തുടർന്ന്, അലബാമ നഗരത്തിന് സമീപമുള്ള ഫോലെയിലെ പാർപ്പിട സമുച്ചയത്തിൽ എത്തിയപ്പോഴേക്കും ടി-62 ടെക്‌സാൻ-2 പരിശീലന വിമാനം നിലം പതിക്കുകയിയിരുന്നു.
Also Read: പിടിമുറുക്കി കോവിഡ്; യൂറോപ്യൻ രാജ്യങ്ങൾക്ക് വീണ്ടും ആശങ്കയുടെ നാളുകൾ
വിമാനം തകർന്ന് വീണ പ്രദേശത്തെ വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ നിന്ന് വലിയ അഗ്‌നിഗോളം ഉണ്ടായതായി അഗ്‌നിശമന സേന പറഞ്ഞു. പ്രദേശവാസികൾക്ക് അപകടമോ പരിക്കോ സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.