പ്‌ളസ് വണ്‍ ക്‌ളാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കും

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: പ്‌ളസ് വണ്‍ ക്‌ളാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനായി ആരംഭിക്കാന്‍ തീരുമാനമായി. നവംബര്‍ 2 മുതല്‍ ഫസ്‌റ്റ് ബെല്ലില്‍ പ്‌ളസ് വണ്‍ ക്‌ളാസുകളും സംപ്രേഷണം ചെയ്‌ത് തുടങ്ങും. പ്രാരംഭ ഘട്ടത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്‌ളാസുകളാണ് സംപ്രേഷണം ചെയ്യുക.

സമയ ലഭ്യതയുടെ പ്രശ്‌നം ഉള്ളതിനാല്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തി കൊണ്ടായിരിക്കും സംപ്രേഷണം ചെയ്യുക. കൈറ്റ് മുഴുവന്‍ വിഷയങ്ങളും സംപ്രേഷണം ചെയ്യാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്‌ളസ് വണ്‍ ക്‌ളാസുകള്‍ കൂടി ആരംഭിക്കുന്നതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്‌ളാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്‌ളാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്റ്റേഴ്സില്‍ സംപ്രേഷണം ചെയ്യും.

കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്‌ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സംപ്രേഷണം ചെയ്യുകയെന്നും പിന്നീട് ഇത് ക്രമീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം പ്‌ളസ് വണ്‍ ക്‌ളാസുകള്‍ക്കായി കുട്ടികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also: ഐഎസ്എല്‍ പ്രീ സീസണ്‍; മഞ്ഞപ്പടക്ക് ഇനി നാല് മല്‍സരങ്ങള്‍ കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE