‘മന്‍ കി ബാത്തി’ലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി

By Staff Reporter, Malabar News
modi image_malabar news
PM Narendra Modi
Ajwa Travels

ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് നരേന്ദ്ര മോദി. ഒക്‌ടോബര്‍ 25 ന് നടക്കുന്ന മന്‍ കി ബാത്തിന്റെ 70താമത് പതിപ്പിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച ആശയങ്ങള്‍ ക്ഷണിച്ചത്.

രാജ്യത്തെ അവിസ്‌മരണീയ നേട്ടങ്ങള്‍ കൊയ്‌ത പൗരന്മാരുടെ പ്രചോദനാത്‌മകമായ ജീവിത യാത്രകള്‍ പങ്കിടാനും സാമൂഹ്യ മാറ്റത്തിന് സഹായകമാവുന്ന നൂതന ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള മികച്ച അവസരമാണ് മാന്‍ കി ബാത്തിലൂടെ സാധ്യമാവുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഈ മാസത്തെ പരിപാടി 25 ന് നടക്കുമെന്നും നമോ ആപ്പിലൂടെയോ മൈഗവ് ആപ്പിലൂടെയോ നിങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

എല്ലാ മാസത്തെയും അവസാനത്തെ ഞായറാഴ്‌ചയാണ് ആകാശവാണിയിലൂടെ പരിപാടി സംപ്രേഷണം ചെയ്യുന്നത്. 2014 ല്‍ ആണ് മന്‍ കി ബാത് ആദ്യമായി സംപ്രേഷണം ചെയ്‌തു തുടങ്ങിയത്. ഏറ്റവും ഒടുവിലത്തെ മന്‍ കി ബാത് പരിപാടിയില്‍ പ്രധാനമന്ത്രി ജനങ്ങളോട് കഥകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Read Also: സ്വപ്‌ന സുരേഷ് വിദേശത്തേക്ക് 1,90,000 ഡോളര്‍ കടത്തി; കസ്‌റ്റംസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE