കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; ആളൊഴിഞ്ഞ് നീലഗിരി

By Team Member, Malabar News
Checking In Nilgiris
Ajwa Travels

വയനാട് : കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയതോടെ ആളൊഴിഞ്ഞ് നീലഗിരി. ആർടിപിസിആർ നെഗറ്റീവ് ഫലം ഹാജരാക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ ജില്ലയിൽ പ്രവേശനം അനുവദിക്കുന്നത്. ഇതോടെ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധനയും കർശനമാണ്.

നാടുകാണി, താളൂർ, പാട്ടവയൽ, നമ്പ്യാർകുന്ന്, കക്കനഹള്ള, ചോലാടി, കുഞ്ചപ്പന ചെക്ക്പോസ്‌റ്റുകളിലാണ് നിലവിൽ കർശന പരിശോധന. സംസ്‌ഥാനത്തെ മറ്റ് ജില്ലകളിൽ നിന്നും നീലഗിരിയിലേക്ക് എത്തുന്ന ആളുകൾക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം നിർബന്ധമാണ്. ഈ സാഹചര്യത്തിൽ നീലഗിരിയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്.

Read also : പൊള്ളിച്ച് പെട്രോൾ; നിയന്ത്രണമില്ലാതെ തീ വില; ഇന്നും കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE