ആലുവയിൽ പോലീസ് ഇൻസ്‌പെക്‌ടർ വളർത്തുനായയെ കൊന്നതായി പരാതി

By News Bureau, Malabar News
dog killed in aluva
Ajwa Travels

ആലുവ: ചെങ്ങമനാട് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ വളർത്തുനായയെ കൊന്നതായി പരാതി. ചെങ്ങമനാട് വേണാട്ട് പറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിൽ വളർത്തുന്ന പഗ് ഇനത്തിൽ പെട്ട ‘പിക്‌സി’ എന്നു പേരുള്ള നായയെയാണ് മരത്തടികൊണ്ടു തലയ്‌ക്കടിച്ചു കൊന്നത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഒരു പോലീസ് കേസിലെ പ്രതിയും മേരിയുടെ മകനുമായ ജസ്‌റ്റിൻ എന്നയാളെ പിടികൂടുന്നതിനായാണ് ഇൻസ്‌പെക്‌ടർ വീട്ടിലെത്തുന്നത്.

പിൻവാതിലിലൂടെ അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന നായയെ ഇൻസ്‌പെക്‌ടർ മരത്തടികൊണ്ട് അടിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മേരി എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. പോലീസ് ഇൻസ്‌പെക്‌ടർ നായയെ തലയ്‌ക്ക് അടിച്ചു കൊന്നെന്നാണ് പരാതിയിൽ പറയുന്നത്. നായയുടെ പോസ്‌റ്റുമോർട്ടം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിലവിൽ നായയെ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Most Read: മിസ് കേരള ജേതാക്കളുടെ അപകട കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടം; പോലീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE