ആലുവയിൽ ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് അപകടം; പൊന്നാനി സ്വദേശി മരിച്ചു

By Team Member, Malabar News
Ponnani Native Youth Were Died In An Accident At Aluva
Ajwa Travels

മലപ്പുറം: ആലുവ പറവൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി അബ്‌ദുൾ മനാഫാണ് മരിച്ചത്. പറവൂർ കവല ജംഗ്‌ഷനിൽ വച്ച് ഇന്ന് പുലർച്ചെ 5.45ഓടെയാണ് അപകടം ഉണ്ടായത്. സിഗ്‌നലിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ തലയ്‌ക്ക്‌ പരിക്കേറ്റ അബ്‌ദുൾ മനാഫിനെ ആദ്യം ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളേജിലേക്ക് പിന്നീട് മാറ്റി. തുടർന്ന് പ്രാഥമിക ചികിൽസയ്‌ക്ക്‌ ശേഷം ആസ്‌റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ വ്യക്‌തമാക്കി. പൊന്നാനി മേഖലയിലെ സജീവ സാമൂഹിക പ്രവർത്തകനായിരുന്ന മനാഫ്, ബ്ളഡ് ഡോണേഴ്‌സ്‌ കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു.

Read also: കൊട്ടാരക്കരയിൽ ദമ്പതികളെ ഇടിച്ച കാറിൽ ലഹരി വസ്‌തുക്കൾ ഉണ്ടായിരുന്നു; പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE