സംസ്‌ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം

By Staff Reporter, Malabar News
Malabarnews_kerala covid
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പത്തനംതിട്ടയൊഴികെ എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കോവിഡ് വ്യാപനം രൂക്ഷമാവാന്‍ സഹായിക്കുന്ന ജനതികമാറ്റ വൈറസ് സാന്നിധ്യം എല്ലാ ജില്ലകളിലേക്കും എത്തിയത്. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്.

എന്നാല്‍ ഒരു മാസത്തിനിപ്പുറം മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ച് മാസമായപ്പോള്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. ഇത് വലിയ ആശങ്കക്കാണ് ഇടയാക്കുന്നത്.

അതേസമയം പുതുതായി 21,890 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചു. കോഴിക്കോട്-3251, എറണാകുളം-2515, മലപ്പുറം-2455, തൃശൂര്‍-2416, തിരുവനന്തപുരം-2272, കണ്ണൂര്‍-1618, പാലക്കാട്-1342, കോട്ടയം-1275, ആലപ്പുഴ-1183, കാസര്‍ഗോഡ്-1086, ഇടുക്കി-779, കൊല്ലം-741, വയനാട്-500, പത്തനംതിട്ട-457 എന്നിങ്ങനെയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗബാധ സ്‌ഥിരീകരിച്ചത്.

Read Also: എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രം; ഡിഎംഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE