രാഷ്‌ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. ഡെൽഹിയിലെ ആർമി ആശുപത്രിയിൽ വെച്ചാകും അദ്ദേഹം വാക്‌സിൻ സ്വീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് വാക്‌സിൻ സ്വീകരിക്കുന്നുണ്ട്.

തൈക്കാട് സ്‍ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയാകും മുഖ്യമന്ത്രി കുത്തിവെപ്പ് എടുക്കുക. ഇന്നലെ ആരോഗ്യമന്ത്രി കെകെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മന്ത്രിമാർ വാക്‌സിൻ സ്വീകരിച്ചിരുന്നു.

തിങ്കളാഴ്‌ചയാണ് രാജ്യത്തെ മുതിർന്ന പൗരൻമാർക്ക് വാക്‌സിൻ നൽകുന്ന രണ്ടാം ഘട്ട വാക്‌സിനേഷൻ തുടങ്ങിയത്. പ്രധാനമന്ത്രിയും നിരവധി കേന്ദ്രമന്ത്രിമാരും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വാക്‌സിൻ സ്വീകരിച്ചിരുന്നു. 25 ലക്ഷത്തോളം പേർ കോവിൻ ആപ്പിലൂടെ വാക്‌സിനേഷനായി രജിസ്‌റ്റർ ചെയ്‌തതായി ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

60 വയസിനു മുകളിലുള്ളവരുടേയും 45 മേൽ പ്രായമുള്ളവരേയും വാക്‌സിൻ രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് കേരളത്തിൽ ലഭിക്കുന്നത്. രജിസ്‌റ്റർ ചെയ്യുന്ന കൊവിൻ പോർട്ടലിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നത് തിരിച്ചടിയാണ്. രജിസ്ട്രേഷൻ സുഗമമാകാൻ നാലു ദിവസമെങ്കിലും എടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.

Read Also: ഗാംഗുലിക്ക് സ്വാഗതം, തീരുമാനം എടുക്കേണ്ടത് അദ്ദേഹം; ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE