ലൈസന്‍സ് ഉണ്ടെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് ഇനി ഏത് റൂട്ടിലും ഓടാം

By News Desk, Malabar News
'The camera needs to be installed, otherwise the service will stop'; Bus owners are on the scene
Representation Image
Ajwa Travels

പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം ഇതോടെ ലഭിക്കും.

നിലവിലെ അന്തര്‍ സംസ്‌ഥാന ആഡംബര ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് അഗ്രഗേറ്റര്‍ ലൈസന്‍സ് എടുത്താല്‍ ഏത് റൂട്ടിലും ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും. അന്തര്‍ സംസ്‌ഥാന പാതകളിലെ സ്വകാര്യ ബസുകള്‍ നിയമ വിധേയമാക്കുന്നതാണ് ഓണ്‍ലൈന്‍ അഗ്രഗേറ്റര്‍ പോളിസി. ഇവര്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനങ്ങളും മൊബൈല്‍ ആപ്പും നിയമ വിധേയമാക്കി. ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും യോഗ്യതയും നിഷ്‌കര്‍ഷിച്ചു. ഇവര്‍ക്ക് പരിശീലന ക്‌ളാസുകളും ആരോഗ്യ പരിശോധനയും ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. യാത്രക്കാര്‍ക്ക് ഡ്രൈവര്‍മാരുടെ സേവനങ്ങള്‍ വിലയിരുത്തി മാര്‍ക്കിടാം.

അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടക്കണം. സഹകരണ നിയമപ്രകാരം രജിസ്ട്രര്‍ ചെയ്‌ത സ്‌ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. സംസ്‌ഥാന സര്‍ക്കാരുകളോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളോ ആണ് ലൈസന്‍സ് നല്‍കേണ്ടത്. സംസ്‌ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ സ്വകാര്യ വാഹനങ്ങളും ഉപയോഗിക്കാം.

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഉത്തരവും ഇറക്കിയിരിക്കുന്നത്. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്‌ഥാന സര്‍ക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. ഓണ്‍ലൈന്‍ പോളിസി നടപ്പാകുന്നതോടെ നിലവിലെ പെര്‍മിറ്റ് വ്യവസ്‌ഥ അപ്രസക്‌തമാകും.

Also Read: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE