സ്വകാര്യ ബസ് പണിമുടക്ക്; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

By Staff Reporter, Malabar News
Case against the ksrtc driver
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്‌ച മുതൽ അനിശ്‌ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസ് നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. ഡോക്കിലുള്ള ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസിന് ലഭ്യമാക്കാൻ അധികൃതർ നിർദ്ദേശം നൽകി.

സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ് നടത്തും. കൂടാതെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ വരുമാനം കുറഞ്ഞ കെഎസ്ആർടിസി ബസുകൾ ക്രമീകരിക്കും. അധിക ട്രിപ്പുകൾ താൽക്കാലികമായി ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്‌സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസുടമകളുടെ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടീസ് നൽകിയിരുന്നു. ഇതിൽ അനുകൂല നിലപാട് ഉണ്ടാവാകാതെ വന്നതോടെയാണ് സമരം ആരംഭിക്കുന്നത്.

Read Also: റഫാൽ കരാർ; ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് ഫ്രഞ്ച് മാദ്ധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE