ടിആര്‍പി അഴിമതിക്കേസില്‍ പ്രിയ മുഖര്‍ജിക്ക് ട്രാൻസിറ്റ് ജാമ്യം

By Syndicated , Malabar News
Priya mukharjee_Malabar news
Ajwa Travels

ബംഗളൂരു: ടിആര്‍പി അഴിമതിക്കേസില്‍ റിപബ്ളിക് ടിവി സിഒഒ പ്രിയ മുഖര്‍ജിക്ക് കര്‍ണാടക ഹൈക്കോടതി ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചു. മുംബൈ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ബംഗളൂരുവില്‍ വെച്ച് ഇവരെ ചോദ്യം ചെയ്യാനിരിക്കെയാണ് ജാമ്യം. ഹൈക്കോടതി ജഡ്ജി എച്ച്പി സന്ദേശാണ്  20 ദിവസത്തേക്ക്  ജാമ്യം അനുവദിച്ചത്.

നേരത്തെ രണ്ടു തവണ പ്രിയ മുഖര്‍ജി മുംബൈ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനിടെ റിപബ്ളിക് ടിവി വിതരണ വിഭാഗം മേധാവി ഘനശ്യാം സിംഗിനെ ചോദ്യം ചെയ്‌തതില്‍നിന്ന് പ്രിയ മുഖര്‍ജിക്കെതിരായ മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഇരുവരും തമ്മിലുള്ള മൊബൈല്‍ ചാറ്റ് വിവരങ്ങള്‍ പ്രിയ ഡിലീറ്റ് ചെയ്‌തതായാണ് വിവരം. ഇതുസംബന്ധിച്ച് ഇവരെ വീണ്ടും ചോദ്യം ചെയ്യാനായിരുന്നു മുംബൈ പൊലീസിന്റെ  തീരുമാനം.

കുടുംബാംഗങ്ങളെ കാണാന്‍ കര്‍ണാടകയിലെത്തിയ പ്രിയയോട്  ബംഗളൂരുവിലെ പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സമന്‍സ് നല്‍കി. ഇതോടെ ഹരജിക്കാരി ട്രാന്‍സിറ്റ് ജാമ്യത്തിനായി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പ്രിയ മുഖര്‍ജി ചാറ്റ് വിവരങ്ങള്‍ ഡിലീറ്റ് ചെയ്‌തത് ദുരൂഹമാണെന്ന് പ്രോസിക്യൂഷന്‍ ഉന്നയിച്ചപ്പോള്‍ താന്‍ എല്ലാ ജീവനക്കാരുമായും ചാറ്റ് ചെയ്യാറുണ്ടെന്നും എന്നാല്‍, അവ ഡിലീറ്റ് ചെയ്യുന്ന സ്വഭാവം തനിക്കുണ്ടെന്നുമായിരുന്നു അവരുടെ മറുപടി.

Read also: തീവ്രവാദ കേസ്; പിഡിപി യുവജന അധ്യക്ഷനെ അറസ്‌റ്റ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE