നിയമസഭാ തിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി ഇന്ന് അസമിൽ

By Desk Reporter, Malabar News
Shiv Sena on Priyanka-Gandhi's arrest
Ajwa Travels

ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ പ്രചാരണങ്ങൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തുന്ന പ്രിയങ്ക ക്ഷേത്ര ദർശനത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ഗുവാഹത്തിയിലെത്തുന്ന ​പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തിൽ പ്രാർഥന നിർവഹിക്കും​, തുടർന്ന്​ തിരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി ലഖിംപുരിലേക്ക് പുറപ്പെടും.

ബിജെപിയുടെയും സഖ്യകക്ഷിയായ എജിപിയുടെയും ശക്‌തമായ സാന്നിധ്യമുള്ള ബ്രഹ്‌മപുത്ര നദിയുടെ വടക്കൻ തീരത്തുള്ള ജില്ലകളിൽ പ്രിയങ്ക പ്രചാരണം നടത്തും. പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) എതിരെ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ്​ അസമിലെ വടക്കൻ ഭാഗങ്ങൾ.

2019ൽ സിഎഎക്കെതിരെ ഇവിടെ രണ്ടുമാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ, ജനവികാരം സർക്കാരിന് എതിരാണെന്ന് മനസിലാക്കിയ ബിജെപി, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി വികസന പദ്ധതികളാണ്​ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്​​.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ മൂന്ന് സന്ദർശനങ്ങൾക്ക് ശേഷമാണ്​ പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത്​. ലഖിംപുർ, ബിഹ്പുരിയ, ബിസ്വനഥ്, തേസ്‌പൂർ എന്നീ നാല്​ നിയമസഭാ മണ്ഡലങ്ങളിലും പ്രിയങ്ക​ പ്രചാരണം നടത്തും.

Also Read:  ഇന്ത്യയിൽ ഒന്നിലധികം സംസ്‌കാരങ്ങളും ഭാഷകളുമുണ്ട്, അവയെയെല്ലാം ബഹുമാനിക്കണം; പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE