ലഖ്‌നൗ: യുപി ഉന്നാവിലെ ഗ്രാമപഞ്ചായത്തായ മിയാഗഞ്ചിന്റെ പേര് മായാഗഞ്ച് എന്നാക്കി മാറ്റണമെന്ന് ജില്ലാ ഭരണകൂടം. ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നാവ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ സംസ്‌ഥാന സർക്കാരിന് കത്തയച്ചു. സാഫിപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ ബംബാ ലാൽ ദിവാകറാണ് പേരുമാറ്റം ആവശ്യപ്പെട്ട് ആദ്യമായി കത്ത് നൽകിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്‌തമാക്കി.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മിയാഗഞ്ചിന്റെ പേരുമാറ്റം യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയിരുന്നെന്ന് ബംബാ ലാൽ ദിവാകർ പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും ആവശ്യമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. ഉടൻതന്നെ മിർസാപൂരിന്റെ പേരും മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Read also: കാബൂൾ വിമാന താവളത്തിൽ പോകരുത്; പൗരൻമാരോട് നിർദേശിച്ച് യുഎസും ബ്രിട്ടനും