കാബൂൾ: വിമാന താവളത്തിൽ പോകരുതെന്ന് പൗരൻമാരോട് നിർദേശിച്ച് യുഎസും ബ്രിട്ടനും. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്‌ച പിന്നിടുമ്പോള്‍ അഫ്ഗാനില്‍ നിന്നും വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയത്.
കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് ഇരുരാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദേശം. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിലെ കവാടങ്ങളിലുള്ളവർ ഉടൻ തിരികെ പോകണമെന്ന് യുഎസ് എംബസി അറിയിച്ചു. നിരവധി പേര്‍ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയ സാഹചര്യത്തിലാണ് കര്‍ശന മുന്നറിയിപ്പ്.
താലിബാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം കടുത്ത ചൂടും പൊടിയും വകവെക്കാതെ സ്‍ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് രാജ്യം വിടാനുള്ള വിമാനം തേടി കാബൂൾ വിമാന താവളത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ഞായറാഴ്‌ച മുതൽ റൺവേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്.
Read also: അഫ്ഗാന്‍ പൗരൻമാര്‍ക്ക് നല്‍കിയ വിസകൾ ഇന്ത്യ റദ്ദാക്കി; ഇനി ഇ-വിസ മാത്രം