ന്യൂഡെല്‍ഹി: രാജ്യത്തിന് പുറത്തുള്ള അഫ്ഗാന്‍ പൗരൻമാര്‍ക്ക് നല്‍കിയ വിസകൾ ഇന്ത്യ റദ്ദാക്കി. ഇനി ഇ-വിസ സൗകര്യം ഉപയോഗിച്ച് മാത്രമാണ് ഇന്ത്യയിലേക്ക് യാത്രാനുമതി ലഭിക്കുക. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്ന പൗരൻമാര്‍ക്ക് ഇ-വിസ നിര്‍ബന്ധമാക്കിയിരുന്നു. തുടർന്നാണ് നേരത്തെ നല്‍കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കിയത്.
അതേസമയം, രക്ഷാ ദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അഫ്‌ഗാനിൽ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്‌തമാക്കി. കൂടാതെ ഇതുവരെയുള്ള ഒഴിപ്പിക്കൽ നടപടികളുടെ സ്‌ഥിതി വിവരം നാളെ നടക്കുന്ന യോഗത്തിൽ കേന്ദ്രം പ്രതിപക്ഷ പാർട്ടികളെ അറിയിക്കും. പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും അഫ്‌ഗാൻ നയത്തിന്റെ കരട് തയ്യാറാക്കുന്ന ചർച്ചകളിലേക്ക് കേന്ദ്രം കടക്കുക.
Read also: കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ചു; അലിഗഡ് സര്‍വകലാശാല വിസിക്കെതിരെ പോസ്‌റ്റര്‍