എലത്തൂർ എൻസികെക്ക് നൽകിയതിന് എതിരെ കോൺഗ്രസിൽ പ്രതിഷേധം

By Staff Reporter, Malabar News
elathoor
Ajwa Travels

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോ‍ഴും തമ്മിലടിയില്‍ കുരുങ്ങി സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കാന്‍ പോലും ക‍ഴിയാത്ത കോണ്‍ഗ്രസിന് തലവേദനയായി പ്രാദേശിക എതിർപ്പുകൾ. കൂടുതലായും ഘടക കക്ഷികൾക്ക് വിട്ടുനൽകിയ സീറ്റുകളെ ചൊല്ലിയാണ് പ്രാദേശിക നേതൃത്വങ്ങൾ എതിർപ്പ് ഉന്നയിക്കുന്നത്. കോഴിക്കോട് എലത്തൂർ മണ്ഡലം എൻസികെക്ക് നൽകിയതിന് എതിരെ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു.

എലത്തൂർ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നിൽ പ്രവര്‍ത്തകര്‍ പോസ്‌റ്ററുകൾ പതിച്ചു. മണ്ഡലത്തിൽ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഭാരവാഹികൾ. എലത്തൂരിൽ എൻസികെയുടെ സുൾഫിക്കർ മയൂരിയാണ് യുഡിഎഫ് സ്‌ഥാനാർഥി. എൽഡിഎഫ് വിട്ട് യുഡിഎഫിൽ എത്തിയ മാണി സി കാപ്പന്റെ പുതിയ പാർട്ടിയാണ് എൻസികെ. എൽഡിഎഫ് മണ്ഡലം എൻസിപിക്ക് തന്നെ നൽകിയതോടെ കാപ്പനും പഴയ പാർട്ടിയും തമ്മിൽ നേരിട്ടാവും മൽസരം.

Read Also: ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ്; എതിർപ്പുമായി ലീഗ് പ്രാദേശിക നേതൃത്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE