സിൽവർ ലൈനെതിരെ പ്രതിഷേധം ശക്‌തം; കല്ലിടൽ തടഞ്ഞു

By News Desk, Malabar News
K rail protest
Representational Image
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈൻ പാതയ്‌ക്കായി കല്ലിടാൻ എത്തിയ ഉദ്യോഗസ്‌ഥർക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാർ. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നതിന് എതിരെയായിരുന്നു പ്രതിഷേധം.

സർവേക്ക് എത്തിയ കെ റെയിൽ ഉദ്യോഗസ്‌ഥരെ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് നാവായിക്കുളം മരുതിക്കുന്നിൽ കല്ലിടൽ തൽക്കാലത്തേക്ക് മാറ്റിവെച്ചു. പോലീസ് എത്തിയെങ്കിലും ഇവിടെ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായില്ല.

കല്ലമ്പലം പുതുശ്ശേരിമുക്കിൽ പോലീസ് നടത്തിയ സമവായ ചർച്ചയ്‌ക്കൊടുവിൽ കല്ലിടാൻ നാട്ടുകാർ സമ്മതിച്ചു. പ്രശ്‌നം പരിഹരിക്കാൻ വൻ പോലീസ് സന്നാഹമാണ് സ്‌ഥലത്ത് എത്തിയിരുന്നത്.

Also Read: ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച സംഭവം; എഎസ്‌ഐക്കെതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE