മുന്നറിയിപ്പില്ലാതെ ഡാം തുറക്കൽ; വണ്ടിപ്പെരിയാറില്‍ ദേശീയ പാത ഉപരോധിച്ചു

By Web Desk, Malabar News
A Slight Decrease In The Water Level In Mullapperiyar Dam
Ajwa Travels

ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം അർധ രാത്രിയില്‍ തുറന്നുവിട്ടതിനെതിരെ പ്രതിഷേധം ശക്‌തം. പെരിയാർ തീരവാസികള്‍ വണ്ടിപ്പെരിയാറില്‍ ദേശീയ പാത ഉപരോധിച്ചു. അർധരാത്രി ഡാം തുറന്നതോടെ പെരിയാർ തീരത്തെ വീടുകള്‍ വെള്ളത്തിലായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

മുന്നറിയിപ്പില്ലാതെ ഡാം തുറന്നതോടെ പെരിയാറിനോട് ചേർന്നുകിടക്കുന്ന കടശ്ശിക്കാട്, മഞ്ചുമല മേഖലകളിലാണ് വെള്ളം കയറിയത്. സുരക്ഷിത സ്‌ഥാനത്തേക്ക് മാറുന്നത് പോയിട്ട്, വീടിനുള്ളിലെ സാധനങ്ങള്‍ മാറ്റിവെക്കാന്‍ പോലും കഴിഞ്ഞില്ല. മുന്നറിയിപ്പ് നല്‍കാന്‍ അനൗണ്‍സ്‍മെന്റ് വാഹനമെത്തിയത് പുലർച്ചെ അഞ്ചരയോടെ മാത്രമാണ്. ഈ സമയത്ത് വീടുകള്‍ മുങ്ങിക്കഴിഞ്ഞിരുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ ഡാം തുറന്നതില്‍ തമിഴ്‌നാട് സർക്കാരിനെയും തീരവാസികള്‍ കുറ്റപ്പെടുത്തി. വണ്ടിപ്പെരിയാറില്‍ കൊട്ടാരക്കര- ദിണ്ഡിഗല്‍ ദേശീയപാത ഉപരോധിച്ചു. സുരക്ഷിത സ്‌ഥാനത്തേക്ക് മാറാന്‍ പോലും സമയം തരാതെ ഡാം തുറന്നാല്‍ സമരത്തിന്റെ രീതി തീരവാസികളുടെ താക്കീത്.

Read Also: വിലക്കയറ്റം; തെങ്കാശിയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി ശേഖരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE