പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടുന്നു

By Staff Reporter, Malabar News
Malabarnews_psc
Representational image
Ajwa Travels

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്‌റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. റാങ്ക് പട്ടിക നീട്ടണമെന്ന് വിവിധ യുവജന സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ മാസം അവസാനം കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികളുടെ കാലാവധിയാണ് നീട്ടുന്നതെന്നാണ് വിവരം. റാങ്ക് ലിസ്‌റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാർഥികൾ സമരത്തിലായിരുന്നു. പ്രായപരിധി അവസാനിക്കുന്നവർക്കും, നിയമനം പ്രതീക്ഷിച്ച് ഇരുന്നവർക്കും ഏറെ ആശ്വാസം നൽകുന്നതാണ് തീരുമാനം.

Read Also: പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ; ഫണ്ട് വിവാദത്തിൽ കെടി ജലീലിന്റെ പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE