സീറോ കോവിഡ് പഞ്ചായത്താകാൻ പുൽപ്പള്ളി

By Team Member, Malabar News
Pulppally
Ajwa Travels

വയനാട് : ജില്ലയിലെ പുൽപ്പള്ളിയെ കോവിഡ് മൂന്നാം തരംഗം അതിജീവിച്ച് സീറോ കോവിഡ് പഞ്ചായത്താക്കി മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ തൊഴിലുറപ്പ് ഉൾപ്പടെയുള്ള തൊഴിൽ മേഖലകളിലും സ്‌ഥാപനങ്ങളിലും കർശന പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്‌തമാക്കി.

9 വാക്‌സിൻ കേന്ദ്രങ്ങളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കർമ്മ സേനയുടെയും, സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങൾ ശക്‌തമാക്കാനും നടപടികൾ സ്വീകരിച്ചു. ജില്ലയിൽ നിലവിൽ ടിപിആർ നിരക്ക് കുറഞ്ഞ പഞ്ചായത്തുകളിൽ ഒന്നാണ് പുൽപ്പള്ളി. മാതൃകാ പരമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നതെന്ന് അധികൃതർ വിലയിരുത്തി.

നിലവിൽ തൊട്ടടുത്തുള്ള പഞ്ചായത്തുകളിൽ രോഗവ്യാപനം വർധിക്കുന്നതിനാൽ അധികൃതരും ജനങ്ങളും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് തല സമിതിയിൽ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടിഎസ് ദിലീപ് കുമാർ അധ്യക്ഷനായ സമിതിയിൽ അംഗങ്ങളായ സിന്ധു ബാബു, ജോമറ്റ് സെബാസ്‌റ്റ്യന്‍, അനില്‍ സി കുമാര്‍, സെക്രട്ടറി വിഡി തോമസ് എന്നിവരും പങ്കെടുത്തു.

Read also : പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി ബോണ്ട് സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE