കോവിഡ് വ്യാപനം രൂക്ഷം; പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടി

By Syndicated , Malabar News
amarinder
Amarinder Singh
Ajwa Travels

ചണ്ഡീഗഡ്‌: കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബില്‍ ലോക്ക്ഡൗണ്‍ നീട്ടാൻ തീരുമാനം. മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. വാരാന്ത്യ ലോക്ക്ഡൗൺ, നൈറ്റ് കർഫ്യൂ തുടങ്ങിയ എല്ലാ നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കണമെന്ന് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെയുള്ള നിയന്ത്രണങ്ങൾ ഫലം കണ്ടിരുന്നു എങ്കിലും നിലവിലെ പോസിറ്റിവിറ്റി നിരക്ക് 13.1 ശതമാനം ആണെന്നും അതിനാൽ നിയന്ത്രണങ്ങൾ നീട്ടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്‌ഥാന സർക്കാരിന്റെയും നിർദേശങ്ങളെല്ലാം ജില്ലാ അധികാരികൾ കർശനമായി നടപ്പാക്കണം എന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Read also: ഇസ്രയേലിനെതിരായ പ്രതിഷേധം കശ്‌മീരിൽ കുറ്റകൃത്യം; മെഹ്‍ബൂബ മുഫ്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE