ഇസ്രയേലിനെതിരായ പ്രതിഷേധം കശ്‌മീരിൽ കുറ്റകൃത്യം; മെഹ്‍ബൂബ മുഫ്‌തി

By Syndicated , Malabar News
mehbooba mufti image_malabar news
മെഹ്ബൂബ മുഫ്‌തി
Ajwa Travels

ശ്രീനഗര്‍: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേലിനെതിരെ പ്രതിഷേധം നടത്തിയവരെ അറസ്‌റ്റ്‌ ചെയ്‌ത പോലീസ് നടപടിയെ വിമര്‍ശിച്ച് പിഡിപി അധ്യക്ഷ മെഹ്‍ബൂബ മുഫ്‌തി.

പലസ്‌തീന് നേരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ലോകം മുഴുവന്‍ പ്രതിഷേധിക്കുന്നു. എന്നാൽ, കശ്‍മീരില്‍ മാത്രം അത് കുറ്റകൃത്യമാണെന്നും മെഹ്‍ബൂബ മുഫ്‌തി പറഞ്ഞു. കശ്‍മീർ ഒരു തുറന്ന ജയിലാണ്. ഇവിടെ ആളുകളുടെ ചിന്തകൾ നിരീക്ഷിക്കപ്പെടുന്നു. അവർ ശിക്ഷിക്കപ്പെടുന്നു. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരമില്ല; മെഹ്ബൂബ കൂട്ടിച്ചേർത്തു.

പലസ്‌തീൻ അനുകൂല റാലികൾ സംഘടിപ്പിച്ച 21 പേർക്കെതിരെയാണ് കശ്‌മീർ പോലീസ് കേസെടുത്തത്. ഗാസയിൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ശ്രീനഗറിലെ തെരുവുകളിലും പ്രതിഷേധങ്ങൾ നടക്കുകയാണ്. പലസ്‌തീൻ അനുകൂല ചുവരെഴുത്ത് നടത്തിയവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

Read also: ഇസ്രയേൽ ക്രൂരതക്കെതിരെ കശ്‌മീർ ജനതയുടെ പ്രതിഷേധം; 21 പേർക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE