ദോഹ: കോവിഡ് –19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഫൈസര്‍-ബയോടെക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ഇന്‍സ്റ്റഗ്രാമിലൂടെ അമീര്‍ തന്നെയാണ് അറിയിച്ചത്.
”ഇന്ന് ഞാന്‍ കോവിഡ് 19 വാക്സിന് എടുത്തു. ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് എല്ലാവര്ക്കും സുരക്ഷയും സംരക്ഷണവും നേരുന്നു”- അമീര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്പ്രധാനമന്ത്രിയുമെല്ലാം വാക്സിന് സ്വീകരിച്ചിരുന്നു.
ഡിസംബര്‍ 23 മുതല്‍ ഏഴ് പിഎച്ച്സിസി ആരോഗ്യ കേന്ദ്രങ്ങളിലായി ആരംഭിച്ച വാക്സിനേഷന് പദ്ധതിയുടെ ആദ്യ ഘട്ടം നാളെ വരെയാണ്. അല്‍ വാജ്ബ, ലീബായ്ബ്, അല്‍ റുവൈസ്, ഉമ് സലാല്‍, റാവദത്ത് അല്‍ ഖൈല്‍, അല്‍ തുമാമ, മുയിതര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വാക്സിനേഷന് സ്വീകരിക്കാനാവുക. ആദ്യ ഘട്ടത്തില്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്സിന് നല്‍കുന്നുണ്ട്.
National News: ഭേദഗതി വേണ്ട, കാര്‍ഷിക നിയമം പിന്‍വലിക്കണം; നിലപാടിലുറച്ച് കര്‍ഷകര്‍