ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ച 263 പേര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം. വിവിധ നിയമ ലംഘനങ്ങളുടെ പേരിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിനാണ് 256 പേരെ പിടികൂടിയത്. വാഹനത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര് യാത്ര ചെയ്തവര്‍ക്കെതിരെയും നടപടിയെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേര്‍ക്കെതിരെയും ക്വാറന്റെയ്ൻ നിബന്ധന ലംഘിച്ചതിന് ഒരാള്‍ക്കെതിരെയും നടപടിയെടുത്തു.
ഇതുവരെയുള്ള പരിശോധനകളില്‍ പിടിയിലായ ആയിരക്കണക്കിന് പേര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്തെ കോവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Also Read: കോവിഡ് വ്യാപനം; സർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമായി കുറക്കും