ദോഹ മെട്രോ നവീകരണം; വെള്ളിയാഴ്‌ച ദിവസങ്ങളിൽ സർവീസ് മുടങ്ങും

By Staff Reporter, Malabar News
doha_metro-service-will-be susupended-on-fridays
ദോഹ മെട്രോ, ഖത്തർ
Ajwa Travels

ദോഹ: മെട്രോ റെയിൽ ശൃംഖല നവീകരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്‌ചകളിലും പെരുന്നാൾ അവധി ദിനത്തിലും നഗരത്തിലെ മെട്രോ സർവീസ്​ നിർത്തിവെക്കും. ഖത്തർ റെയിൽ അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. ജൂലൈ​ ഒൻപത് മുതൽ ആഗസ്​റ്റ്​ 13 വരെയുള്ള എല്ലാ വെള്ളിയാഴ്​ചകളിലും, ജൂലൈ​ 21 മുതൽ 24 വരെ പെരുന്നാൾ അവധി ദിനങ്ങളിലും ദോഹ മെട്രോയുടെ സർവീസ് ഉണ്ടായിരിക്കില്ല.

മെട്രോ ശൃംഖല നവീകരിച്ച്​ കൂടുതൽ ട്രെയിൻ സർവീസ്​ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്​ നടപടി. ഇതുവഴി, ഭാവിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ട്രെയിൻ സർവീസുണ്ടാവുമെന്ന്​ ഖത്തർ റെയിൽ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക്​ കൂടുതൽ ബുദ്ധിമുട്ട്​ ഒഴിവാക്കുന്നതിനായാണ്​ അവധി ദിവസങ്ങൾ നവീകരണ പ്രവർത്തങ്ങൾക്കായി തിരഞ്ഞെടുത്തതെന്നും അധികൃതർ അറിയിച്ചു.

Read Also: കോവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മതി; ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE