കക്ഷി രാഷ്‌ട്രീയമല്ല, പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്; സ്‌റ്റാലിൻ

'ജോഡോ യാത്രക്കിടെ ഉണ്ടാവുന്ന രാഹുലിന്റെ പ്രസംഗങ്ങൾ രാജ്യത്ത് ശക്‌തമായ പ്രകമ്പനം സൃഷ്‌ടിക്കുന്നു. അദ്ദേഹത്തിന്റേത് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയമോ കക്ഷി രാഷ്‌ട്രീയമോ അല്ല. പ്രത്യയശാസ്‌ത്രത്തിന്റെ രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്. അതുകൊണ്ടാണ് ചില വ്യക്‌തികൾ അദ്ദേഹത്തെ ശക്‌തമായി എതിർക്കുന്നതെന്നും'' അദ്ദേഹം പറഞ്ഞു

By Trainee Reporter, Malabar News
mk stalin-rahul gandhi
Ajwa Travels

ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗങ്ങൾ രാജ്യത്ത് വലിയ പ്രകമ്പനങ്ങൾ ഉണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റേത് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയമോ കക്ഷി രാഷ്‌ട്രീയമോ അല്ലെന്നും, പ്രത്യയ ശാസ്‌ത്രത്തിന്റെ രാഷ്‌ട്രീയമാണെന്നും സ്‌റ്റാലിൻ അഭിപ്രായപ്പെട്ടു.

നെഹ്‌റുവിനെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ ഗോപണ്ണ എഴുതിയ ‘മാമനിതർ നെഹ്‌റു’ എന്ന പുസ്‌തകം ചെന്നൈയിൽ പ്രകാശനം ചെയ്യവെയാണ് സ്‌റ്റാലിൻ രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയെയും ആവോളം പുകഴ്‌ത്തിയത്. ‘പ്രിയ സഹോദരൻ രാഹുൽ ഭാരത് ജോഡോ യാത്ര നടത്തുകയാണ്. കന്യാകുമാരിയിൽ നിന്ന് അത് ഫ്ളാഗ് ഓഫ് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും’- സ്‌റ്റാലിൻ പറഞ്ഞു.

”ജോഡോ യാത്രക്കിടെ ഉണ്ടാവുന്ന രാഹുലിന്റെ പ്രസംഗങ്ങൾ രാജ്യത്ത് ശക്‌തമായ പ്രകമ്പനം സൃഷ്‌ടിക്കുന്നു. അദ്ദേഹത്തിന്റേത് തിരഞ്ഞെടുപ്പ് രാഷ്‌ട്രീയമോ കക്ഷി രാഷ്‌ട്രീയമോ അല്ല. പ്രത്യയശാസ്‌ത്രത്തിന്റെ രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്. അതുകൊണ്ടാണ് ചില വ്യക്‌തികൾ അദ്ദേഹത്തെ ശക്‌തമായി എതിർക്കുന്നതെന്നും” അദ്ദേഹം പറഞ്ഞു.

”രാഹുലിന്റെ സംസാരം ചിലപ്പോൾ നെഹ്‌റുവിനെ പോലെയാണ്. നെഹ്‌റുവിന്റെ കൊച്ചുമകൻ അങ്ങനെ സംസാരിച്ചില്ലെങ്കിലേ അൽഭുമുള്ളൂ. മഹാത്‌മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും അനന്തരാവകാശികളുടെ വർത്തമാനങ്ങളിൽ ഗോഡ്‌സെയുടെ പിൻഗാമികൾ അസന്തുഷ്‌ടർ ആകുമെന്നും” സ്‌റ്റാലിൻ പറഞ്ഞു.

ചടങ്ങിൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയും സ്‌റ്റാലിൻ അനുസ്‌മരിച്ചു. മതേതരത്വവും സമത്വവും പോലുള്ള മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നെഹ്‌റുവിനെയും ഗാന്ധിജിയെയും പോലുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണ്. ഒരു യഥാർഥ ജനാധിപത്യ വാദിയായിരുന്നു നെഹ്‌റുവെന്നും അതുകൊണ്ടാണ് എല്ലാ ജനാധിപത്യ ശക്‌തികളും അദ്ദേഹത്തെ വാഴ്‌ത്തുന്നതെന്നും സ്‌റ്റാലിൻ കൂട്ടിച്ചേർത്തു.

Most Read: 455 പേരിൽ രണ്ടുപേർക്ക് രോഗം; കോവിഡിൽ രാജ്യത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE