രാഹുലോ സോണിയയോ അധ്യക്ഷ പദവിയില്‍ ഉണ്ടായിരിക്കണം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍

By Team Member, Malabar News
Malabarnews_rahul
Representational image
Ajwa Travels

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ ഉണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി പദവി ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. ഇതിനായി സോണിയ ഗാന്ധി രാഹുലിനോട് ഇക്കാര്യം നിര്‍ദേശിക്കണമെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി. മന്‍മോഹന്‍ സിംഗ്, എ കെ ആന്റണി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കളാണ് സോണിയയോട് ഇക്കാര്യം ആവശ്യപ്പെടാനായി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഒപ്പം തന്നെ രാഹുല്‍ പദവി ഏറ്റെടുക്കുന്നത് വരെയോ, തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന വരെയോ അധ്യക്ഷ പദവിയില്‍ നിന്നും മാറരുത് എന്നും നേതാക്കള്‍ സോണിയയെ അറിയിച്ചു.

അധ്യക്ഷ പദവില്‍ നിന്നും സോണിയാഗാന്ധി മാറിയാല്‍ പാര്‍ട്ടിയില്‍ നിയന്ത്രണാതീതമായ വിധത്തില്‍ വിഭാഗീയത ശക്തമാകും. പൊതുവികാരം ഉള്‍ക്കൊണ്ട് രാഹുല്‍ തന്നെ അധ്യക്ഷ പദവി സ്വീകരിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒപ്പം തന്നെ പാര്‍ട്ടിയുടെ അധ്യക്ഷ പദവി നെഹ്റു കുടുംബത്തിന് പുറത്തു നിന്നൊരാള്‍ക്ക് കൈമാറാനുള്ള അവസരം ഇതല്ലെന്നും കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE