ചെന്നൈ: രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച തന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം വിളിച്ച് രജനികാന്ത്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമോ, ആര്‍ക്കാണ് പിന്തുണ നല്‍കേണ്ടത് എന്നിവ സംബന്ധിച്ച് തിങ്കളാഴ്‌ച നിലപാട് അറിയിക്കുമെന്നാണ് സൂചന. നിര്‍ണായകമായ പ്രഖ്യാപനം യോഗത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ രജനികാന്തിനെ കൂടെ ചേര്‍ക്കാന്‍ ബിജെപി പദ്ധതിയിട്ടിരുന്നു. കഴിഞ്ഞയാഴ്‌ച ചെന്നൈയില്‍ എത്തിയ അമിത് ഷാ ഇതിന് ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍, തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് കുടുംബത്തിന് വലിയ യോജിപ്പില്ലെന്നുമാണ് അന്ന് രജനീകാന്ത് അറിയിച്ചത്. ഇതോടെ വന്‍ പ്രതീക്ഷയോടെ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങി. നടന്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു.
അതേസമയം, രജനീകാന്തിനോട് ഉടന്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കണമെന്ന് ഫാന്‍സ് അസോസിയേഷനായ രജനീ മക്കള്‍ മണ്‍ട്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് വിവിധ ജില്ലകളില്‍ ആരാധകര്‍ പോസ്‌റ്ററുകള്‍ പതിച്ചിരുന്നു. വര്‍ഷങ്ങളായി രജനീകാന്ത് തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് സൂചിപ്പിക്കാറുള്ളതാണ്. 2017ലെയും നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
Also Read: കേന്ദ്രത്തിന് കര്‍ഷകര്‍ തീവ്രവാദികളെന്ന പോലെ; സഞ്‌ജയ് റാവത്ത്