സാക്കിർ നായിക്കിൽ നിന്നു രാജീവ് ​ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ സംഭാവന വാങ്ങി- ബിജെപി

By Desk Reporter, Malabar News
Sambit Patra_2020 Sep 01
Ajwa Travels

ന്യൂഡൽഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്ന് 2011ൽ കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ സംഭാവന സ്വീകരിച്ചതായി ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു. “2011 ജൂലൈ 8 ന് സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ 50 ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നൽകി. ഒരു ഡിസിബി ബാങ്ക് അക്കൗണ്ടിൽ നിന്നാണ് സംഭാവന നൽകിയത്. ഈ അക്കൗണ്ട് പി‌എം‌എൽ‌എ പ്രകാരം പിടിച്ചെടുത്തിട്ടുണ്ട്, ”- പത്ര പറഞ്ഞു.

കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 2005 ലും 2006 ലും ചൈനയിൽ നിന്ന് ഫണ്ട് ലഭിച്ചതായി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ നേരത്തെ ആരോപിച്ചിരുന്നു. മൻ‌മോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം വഴിതിരിച്ചുവിടുകയും രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നൽകുകയും ചെയ്തുവെന്നും നദ്ദ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE