ആരും കണക്ക് ചോദിക്കേണ്ടെന്ന് ധനമന്ത്രി; എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല; വിമർശനം

By News Desk, Malabar News
Chennithala Against Thomas Isaac
Thomas Isaac, Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. നി​യ​മ​സ​ഭ​യി​ൽ വെക്കാത്ത റി​പ്പോ​ർ​ട്ടി​ന്‍റെ ക​ര​ട് പു​റ​ത്ത് വി​ട്ട ന​ട​പ​ടി ഗു​രു​ത​ര ചട്ടലംഘനമാണെന്നും തോമസ് ഐസക് സത്യപ്രതിജ്‌ഞ ലംഘിച്ചെന്നും ചെന്നിത്തല ആരോപിച്ചു.

ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട റി​പ്പോ​ർ​ട്ടി​ന്‍റെ ക​ര​ട് വാർത്താ സമ്മേളനത്തിലൂടെ
പു​റ​ത്തു വി​ട്ട​തി​ലൂ​ടെ ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശം ലം​ഘിച്ചെന്നും പ്ര​തി​പ​ക്ഷം ഇതിനെതിരെ നോ​ട്ടീ​സ് ന​ൽകുമെന്നും ചെന്നിത്തല പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി തന്റെ ഡിപാർട്മെന്റിനെക്കുറിച്ചുള്ള ഓഡിറ്റ് പാരാ റിപ്പോർട്ടുകൾ പത്ര സമ്മേളനത്തിലൂടെ പുറത്തുവിടുന്നതെന്ന് ചെന്നിത്തല പറയുന്നു.

നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്ന സിഎജി ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കാനുള്ള അധികാരം നിയമസഭയുടെ പബ്ളിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മാത്രമാണ്. ഇതു വ്യക്‌തമായി ഭരണഘടനയിൽ വ്യക്‌തമാക്കിയിട്ടുള്ള കാര്യമാണ്. ഭരണഘടനപ്രകാരം കേന്ദ്ര സർക്കാരിന്റെ വരവു ചെലവ് കണക്ക് പ്രസിഡണ്ടിനും സംസ്‌ഥാന സർക്കാരുകളുടെ കണക്ക് ഗവർണർക്കും സിഎജി സമർപ്പിക്കണം. ഗവർണർ അത് നിയമസഭയിൽ വെക്കും. ഗവർണർക്കു വേണ്ടി ധനകാര്യ മന്ത്രിയാണ് സഭയിൽ വെക്കുക. ഭരണഘടനാപരമായ ആ ഉത്തരവാദിത്തം നിർവഹിക്കേണ്ട ധനമന്ത്രിയാണ് അത് ചോർത്തി പത്രസമ്മേളനം നടത്തി വിശദീകരിക്കുന്നതെന്ന് ചെന്നിത്തല വിമർശിച്ചു.

രാ​ജ്യ​ത്തെ ഒ​രു നി​യ​മ​വും ബാ​ധ​ക​മ​ല്ല എ​ന്ന മ​ട്ടി​ലാ​ണ് സർക്കാർ പ്രവർത്തിക്കുന്നത്. അ​ഴി​മ​തി മൂ​ടി​വെ​ക്കാ​ൻ സി​എ​ജി പോ​ലെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്‌ഥാപനത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കുകയാണ് ചെയ്യുന്നത്. ആ​രും ക​ണ​ക്ക് ചോ​ദി​ക്കേ​ണ്ടെ​ന്ന് തോ​മ​സ് ഐ​സ​ക് എ​കെ​ജി സെന്ററിൽ പോ​യി പ​റ​ഞ്ഞാ​ൽ മ​തിയെന്ന് ചെന്നിത്തല തുറന്നടിച്ചു. ക​ഴി​ഞ്ഞ നാ​ല​ര​ വ​ര്‍​ഷ​ത്തി​നി​ടെ താ​ൻ ഒ​രി​ക്ക​ല്‍​പ്പോ​ലും സിഎ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. സിഎ​ജി​യു​ടെ ഒ​രു റി​പ്പോ​ര്‍​ട്ടും നി​യ​മ ​സ​ഭ​യി​ല്‍ വെക്കും മുമ്പ് ത​നി​ക്ക് കി​ട്ടി​യി​ട്ടി​ല്ലെന്നും ചെന്നിത്തല പറയുന്നു.

Also Read: കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നു; തോമസ് ഐസക്ക്

കി​ഫ്‌​ബി​യി​ൽ ന​ട​ന്ന കൊ​ള്ള​ക​ൾ ക​ണ്ടെ​ത്തി​യ​ത് കൊ​ണ്ടാ​ണ് ധ​ന​മ​ന്ത്രി​ പ്രകോപിതനാകുന്നത്. കോടികളുടെ അഴിമതി നടക്കുന്ന സ്ഥലമാണത്. കിഫ്ബി സിഇഒക്ക് ചീഫ് സെക്രട്ടറിയെക്കാൾ ശമ്പളമാണ്. 10,000 രൂപ പ്രതിദിന ശമ്പളത്തിന് ആളുകളെ നിയമിക്കുന്നു. പിഎസ്‍സിയെ അവഗണിച്ചുള്ള നിയമനങ്ങളാണു നടക്കുന്നത്. മസാല ബോണ്ട് പോലെ ഉയർന്ന പലിശക്ക് പണം വാങ്ങി സംസ്‌ഥാനത്തെ കടത്തിലാക്കുകയാണ്. ഇപ്പോൾ മന്ത്രി നടത്തിയിരിക്കുനന്നത് വാസ്‌തവത്തിൽ മുൻകൂർ ജാമ്യമെടുക്കലാണ്. കിഫ്ബിയിൽ ഓഡിറ്റ് വേണ്ട എന്നായിരുന്നു നേരത്തെ മുതൽ സർക്കാരിന്റെ തീരുമാനമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഈ ​സ​ർ​ക്കാ​രി​ന് ഓ​ഡി​റ്റി​നെ ഭ​യ​മാ​ണ്. കി​ഫ്‌​ബി​യി​ലേ​ക്കു​ള്ള വ​ര​വും ചെ​ല​വും മ​ന്ത്രി​സ​ഭ​യും സ​ർ​ക്കാ​രും അ​റി​യി​ല്ല- ചെന്നിത്തല പറഞ്ഞു. അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ൾ പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ കള്ളക്കേസ് എ​ടു​ക്കു​ന്നു. ഇ​തി​നെ ശക്‌തമായി​മാ​യി അ​പ​ല​പി​ക്കു​ന്നു. ഇ​ഡി  എ​ത്ര ശ്ര​മി​ച്ചാ​ലും കെ​എം ഷാ​ജി​യെ കേസിൽ കു​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല മു​ന്ന​റി​യി​പ്പ് ന​ൽ​കി.

National News: ബറാക് ഒബാമക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം; രാഹുല്‍ വിഷയത്തില്‍ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE