മുംബൈ: ബറാക് ഒബാമ രാഹുല്‍ ഗാന്ധിയെക്കുറിച്ച് നടത്തിയ പ്രസ്‌താവനക്കെതിരെ ശിവസേന. മുന്‍ യുഎസ് പ്രസിഡണ്ടിന് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്ന് ശിവസേന വക്‌താവ് സഞ്‌ജയ് റാവത്ത് ചോദിച്ചു.
‘ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കളെ കുറിച്ച് വിദേശരാജ്യത്തെ ഒരു നേതാവ് ഇത്തരം പ്രസ്‌താവന നടത്താന്‍ പാടില്ല. പരാമര്‍ശങ്ങള്‍ ആഭ്യന്തര രാഷ്‌ട്രീയത്തില്‍ ഭാവിയില്‍ വലിയ ചലനങ്ങളുണ്ടാക്കും.’ സഞ്‌ജയ് റാവത്ത് പറഞ്ഞു. ഒബാമക്ക് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്നും റാവത്ത് ചോദിച്ചു.
അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉൽസാഹമോ ഇല്ലാത്ത ആളാണ് രാഹുലെന്നായിരുന്നു ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന ആത്‍മകഥാപരമായ പുസ്‌തകത്തില്‍ രാഹുലിനെ പറ്റി ഒബാമ പറഞ്ഞത്. രാഹുൽ ഗാന്ധിയെ കൂടാതെ മുൻ ഇന്ത്യൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിനെ കുറിച്ചും ഒബാമ പുസ്‌തകത്തിൽ പരാമർശിച്ചിട്ടുണ്ട്.
Read also : അധ്യാപകനെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയാണ് രാഹുല്‍; ഓര്‍മക്കുറിപ്പില്‍ ഒബാമ