ടിക് ടോക്കിലൂടെ പരിചയം; പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്‌റ്റിൽ

By News Desk, Malabar News
Kozhikode rape case
Vijeesh
Ajwa Travels

കോഴിക്കോട്: ടിക് ടോക്ക് വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെലവൂർ സ്വദേശി പുതുക്കുടി വീട്ടിൽ വിജീഷാണ് (31) അറസ്‌റ്റിലായത്‌. വിവാഹബന്ധം വേർപെടുത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ 32കാരിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. 2019-2020 കാലയളവിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.

ടിക് ടോക്ക് വഴി പരിചയപ്പെട്ട ഇരുവരുടെയും ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി. തുടർന്ന്, നേരിൽ കാണുകയും ഒരുമിച്ച് പല സ്‌ഥലത്തും യാത്ര ചെയ്യാനും തുടങ്ങി. വിവാഹ വാഗ്‌ദാനം നൽകി വിജീഷ് വിവിധ സ്‌ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും തന്റെ പക്കൽ നിന്ന് പല തവണയായി 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

പൂജപ്പുര സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. എന്നാൽ, പ്രതി കോഴിക്കോട്ടുകാരൻ ആയതിനാൽ കേസ് കസബ പോലീസിന് കൈമാറുകയായിരുന്നു. കസബ സിഐ സിഐ ഷാജഹാന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. തുടർന്ന്, വിജീഷിനെ കോടതി റിമാൻഡ് ചെയ്‌തു.

Also Read: പിഎസ്‌സി ഉദ്യോഗാർഥി സമരം; സംസ്‌ഥാനത്ത് ഇന്നും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE