നിരക്ക് വർധന; വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും

By Staff Reporter, Malabar News
Electricity rates will be increased in the state; Announcement next week
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിരക്ക് വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും. ഈ വിഷയത്തിലുള്ള കമ്മീഷന്റെ ആദ്യ തെളിവെടുപ്പാണിത്. നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. യൂണിറ്റിന് 35 പൈസ മുതല്‍ 70 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

സംസ്‌ഥാനത്ത് 2022-23 മുതല്‍ 2026-27 വര്‍ഷം വരെയുള്ള പ്രതീക്ഷിത വരവ്-ചിലവ് കണക്കുകളും താരിഫ് പെറ്റീഷനും ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ നാലു മേഖലകളായി തെളിവെടുപ്പ് നടത്താനാണ് കമ്മീഷന്റെ തീരുമാനം. ഇതിലുള്ള ആദ്യ തെളിവെടുപ്പാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.

2022-23 സാമ്പത്തിക വര്‍ഷം 2852.58 കോടി രൂപ നഷ്‌ടമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. 23-24ല്‍ ഇത് 4029.19 കോടിയായും 24-25ല്‍ 4180.26 കോടിയായും 25-26ല്‍ 4666.64 കോടിയായും നഷ്‌ടം ഉയരും. 26-27ല്‍ 5179.29 കോടിയായി നഷ്‌ടം ഉയരുമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ. ഇതു മറികടക്കാന്‍ നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ബോര്‍ഡ് വിശദീകരിക്കുന്നത്.

ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്ക് 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 35 പൈസയുടെ വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്ന്. 51 മുതല്‍ 100 മുതല്‍ യൂണിറ്റ് വരെ 40 പൈസയും 101 മുതല്‍ 150 യൂണിറ്റ് വരെ 70 പൈസയുടെ വര്‍ധനയുമാണ്. നോണ്‍ ടെലിസ്‌കോപിക് വിഭാഗത്തില്‍ 300 യൂണിറ്റ് വരെ 70 പൈസയുടെ വര്‍ധനയാണ് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് 7.10 രൂപയുള്ളത് 7.60 ആയി വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

കാര്‍ഷിക ഉപഭോക്‌താക്കള്‍ക്കും കോളനികള്‍ക്കും ഉള്‍പ്പെടെ എല്ലാ വിഭാഗത്തിനും നിരക്ക് വര്‍ധന ശുപാര്‍ശയുണ്ട്. വ്യാവസായിക, വാണിജ്യ ഉപഭോക്‌താക്കള്‍ക്കും ആനുപാതികമായി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആാവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംഘടനകള്‍ക്കും തെളിവെടുപ്പില്‍ പങ്കെടുക്കാം. ഇതിനുശേഷമേ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ കമ്മീഷന്‍ തീരുമാനമെടുക്കുകയുള്ളൂ.

Read Also: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE