ബാലുശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാനപാത നവീകരിക്കുന്നതിനായി റോഡരികിലെ മരങ്ങൾ മുറിച്ചുതുടങ്ങി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്.
കൊയിലാണ്ടി മുതൽ പൂനൂർ പാലം വരെയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടയിലുള്ള 37 കൾവൾട്ടറുകളാണ് പൊളിച്ച് മാറ്റി പുതുക്കി പണിയുന്നത്. കൾവൾട്ടറിന് സമീപമുള്ള മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. കൾവൾട്ട് നിർമാണം പൂർത്തീകരിക്കപ്പെട്ട ശേഷമാണ് റോഡ് നവീകരണം തുടങ്ങുക. നിലവിലുള്ള റോഡ് ഇരുവശവും വീതികൂട്ടിയാണ് നവീകരണം.
റോഡ് വികസനത്തിന് തടസമാകുന്ന വൻ മരങ്ങളെല്ലാം മുറിച്ചുമാറ്റാനുള്ള സംവിധാനം ഒരുങ്ങിക്കഴിഞ്ഞു. ഓവുപാലങ്ങളുടെ ഭാഗം പൊളിച്ച് പണി പൂർത്തീകരിച്ച ശേഷമാണ് മറുഭാഗം പൊളിക്കുക. റോഡ് പണി സംസ്‌ഥാനപാതയിൽ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്.
Also Read: മുസാഫർനഗർ കലാപം; ഒരു കേസിൽ കൂടി പ്രതികളെ വെറുതെ വിട്ടു