റിലയന്‍സുമായുളള ഇടപാട് നടന്നില്ലെങ്കില്‍ പാപ്പരാകും; ഫ്യൂച്ചര്‍ ഗ്രൂപ്പ്

By News Desk, Malabar News
MalabarNews-Big-Bazaar-Future-Group-Reliance
Ajwa Travels

റിലയന്‍സുമായുളള ഇടപാട് നടക്കാതെ വന്നാല്‍ കമ്പനി പൂട്ടേണ്ട അവസ്‌ഥയാകുമെന്നും 29,000ത്തോളം പേര്‍ക്ക് ജോലി നഷ്‌ടപ്പെടുമെന്നും ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനി. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനെ ആണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെ  ആസ്‌തികള്‍ റിലയന്‍സിന് വിറ്റ നടപടി കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ ആര്‍ബിട്രേറ്റര്‍ താല്‍ക്കാലികമായി സ്‌റ്റേ ചെയ്‌തി‌രുന്നു.

ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെ റിലയന്‍സുമായുള്ള ഇടപാടിനെതിരെ ആമസോണ്‍ ആണ് സിംഗപ്പൂര്‍ ആര്‍ബിട്രേഷനെ സമീപിച്ചത്. തങ്ങളുമായുണ്ടാക്കിയ ഉടമ്പടിയിലെ ചില വ്യവസ്‌ഥകള്‍ ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ലിമിറ്റഡ് ലംഘിച്ചു എന്ന് ആരോപിച്ചാണ് റിലയന്‍സുമായുളള ഇടപാടിന് ആമസോണ്‍ തടയിട്ടത്. സ്‌റ്റേ ഉത്തരവ് വന്നതിന് പിന്നാലേ റിലയന്‍സിന്റെയും ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെയും ഓഹരികള്‍ ഇടിഞ്ഞിരുന്നു. അധികം താമസം വരുത്താതെ തങ്ങള്‍ക്ക് ഇടപാട് പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നാണ് റിലയന്‍സും ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയും പ്രതികരിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ ആര്‍ബിട്രേഷന്‍ തീരുമാനത്തെ ആമസോണ്‍ സ്വാഗതം ചെയ്‌തിട്ടുണ്ട്.

Entertainment News: മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും കൈകോര്‍ക്കുന്നു; കോളിവുഡിന് കൈത്താങ്ങാവാന്‍ ‘നവരസ’

അമേരിക്ക ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് രംഗത്തെ ഭീമനായ ആമസോണ്‍ 2019ലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങിയത്. 49 ശതമാനം ഓഹരികളാണ് ആമസോണ്‍ സ്വന്തമാക്കിയത്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെ 5 ശതമാനം ഓഹരികള്‍ കൂടി ഈ ഇടപാടിലൂടെ ആമസോണിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഉടമ്പടി ലംഘനം നടന്നുവെന്ന ആമസോണിന്റെ പരാതി. മുകേഷ് അംബാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ അടക്കമുളളവക്ക് ആസ്‌തികള്‍ വില്‍പന നടത്തരുത് എന്നും ഉടമ്പടി ഏതെങ്കിലും തരത്തില്‍ ലംഘിക്കപ്പെട്ടാല്‍ സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ വഴി ചോദ്യം ചെയ്യാവുന്നതാണ് എന്നും ഉടമ്പടിയിലുണ്ടെന്നാണ് ആമസോണ്‍ വാദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE