വോട്ടർ പട്ടികയിലെ ക്രമക്കേട്; അന്വേഷണം കൂടുതൽ ജില്ലകളിലേക്ക്

By Trainee Reporter, Malabar News
tikkaram-meena
ടിക്കാറാം മീണ
Ajwa Travels

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന ആരോപണത്തിൽ പരിശോധന കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ ഉത്തരവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാർച്ച് 20നകം റിപ്പോർട് നൽകണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചിരിക്കുന്നത്. കണ്ണൂർ, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരോടാണ് പട്ടിക നൽകാൻ നിർദേശിച്ചിരിക്കുന്നത്.

നേരത്തെ കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പരിശോധന നടത്തുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചിരുന്നു. കണ്ണൂര്‍, കൂത്തുപറമ്പ്, കല്‍പറ്റ, തവനൂര്‍, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂര്‍, ഉടുമ്പന്‍ചോല, വൈക്കം, അടൂര്‍ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ക്രമകേട് ഉണ്ടെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടികാട്ടിയിരുന്നു. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്.

അതേസമയം, കൂടുതൽ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. 9 ജില്ലകളിലെ 10 നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്.

Read also: പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി യോഗി ആദിത്യനാഥിനൊപ്പം; വിവാദമായി ഫോട്ടോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE